2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
അവാർഡുകൾ

ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയിലെ 2019-20 വര്‍ഷത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി കരസ്ഥമാക്കി

ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയിലെ 2019-20 വര്‍ഷത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി കരസ്ഥമാക്കി.
2019-20 വര്‍ഷം സര്‍ക്കാരില്‍ നിന്ന് ലഭിച്ച മുഴുവന്‍ ഫണ്ടുകളും പൂര്‍ണ്ണമായും വിനിയോഗിച്ചും, നികുതികള്‍ പൂര്‍ണ്ണമായും പിരിച്ചെടുത്തും മാതൃകവും അനുകരണീയവുമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയുമാണ് ഗ്രാമപഞ്ചായത്ത് ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ജെ. അജ്മലിനെയും തിരഞ്ഞെടുത്തു.