ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ശൂരന്‍ എന്നു പേരായ ഒരു നാടുവാഴി വാണിരുന്ന നാടായതുകൊണ്ടാണ് ഈ സ്ഥലത്തിന് ശൂരനാട് എന്നു പേരു വന്നതെന്നാണ് ചരിത്രാംശമുള്ള ഐതിഹ്യം. കടമ്പന്‍ എന്ന മറ്റൊരു നാടുവാഴി വാണിരുന്ന കടമ്പനാടുമായി ശൂരന്‍ ശത്രുതയിലായിരുന്നുവെന്നും, ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ യുദ്ധം ഉണ്ടാകുമായിരുന്നുവെന്നും, പോരാളികള്‍ മുന്നേറുകയും പിന്‍വാങ്ങുകയും ചെയ്തിരുന്ന വഴിയാണ് രണ്ടു സ്ഥലങ്ങള്‍ക്കുമിടയിലുള്ള പോരുവഴി എന്നും പ്രധാന ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന പടക്കളമായിരുന്നു ചക്കുവള്ളി പടനിലമെന്നും യുദ്ധത്തില്‍ മരണമടഞ്ഞ പോരാളികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിടുകയോ സംസ്കരിക്കുകയോ ചെയ്തിരുന്ന സ്ഥലമായിരുന്നു സമീപത്തുള്ള മയ്യത്തുംകരയെന്നും യോദ്ധാക്കള്‍ തയ്യാറെടുക്കുന്ന താവളങ്ങളായിരുന്നു ശൂരനാട്ടും പോരുവഴിയിലും ഇട്ടുകെട്ടുംവിള എന്ന ഒരേ പേരിലുള്ള പുരയിടങ്ങളെന്നും ഈ ഐതിഹ്യം പറയുന്നു. തിരുവിതാംകൂറിലെ ചില ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പശ്ചാത്തലം ഈ...
കൂടുതൽ വായിക്കുക