പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ആശ രമേശ്

പ്രസിഡൻ്റ്

ലൈല ബീവി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജിത

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പകുമാരി പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കലേഷ്.എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലീന ബീഗം.എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

       പഞ്ചായത്ത് രൂപീകരിച്ച വര്‍ഷം     :   1962,  താലൂക്ക്     :   കുന്നത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത്   :   ശാസ്താംകോട്ട       വിസ്തീര്‍ണ്ണം:17.17 ച കി മീ,   അതിരുകള്‍ -വടക്ക്    :   ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്,  കിഴക്ക്  :   പോരുവഴി,    ശാസ്താംകോട്ടപഞ്ചായത്തുകള്‍,  തെക്ക് :ശാസ്താംകോട്ട മൈനാഗപ്പള്ളി   പഞ്ചായത്തുകള്‍, പടിഞ്ഞാറ്   :പള്ളിക്കലാറ്ജനസംഖ്യ :   24766,പുരുഷന്‍മാര്‍  :  11806,  സ്ത്രീകള്‍ : 12960,പട്ടികജാതി : 3923, ജനസാന്ദ്രത : 1484/ ച.കി.മീ,സാക്ഷരതാശതമാനം :  90.78 വാര്‍ഡുകള്‍      :   17

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ശൂരന്‍ എന്നു പേരായ ഒരു നാടുവാഴി വാണിരുന്ന നാടായതുകൊണ്ടാണ് ഈ സ്ഥലത്തിന് ശൂരനാട് എന്നു പേരു വന്നതെന്നാണ് ചരിത്രാംശമുള്ള ഐതിഹ്യം. കടമ്പന്‍ എന്ന മറ്റൊരു നാടുവാഴി വാണിരുന്ന കടമ്പനാടുമായി ശൂരന്‍ ശത്രുതയിലായിരുന്നുവെന്നും, ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ യുദ്ധം ഉണ്ടാകുമായിരുന്നുവെന്നും, പോരാളികള്‍ മുന്നേറുകയും പിന്‍വാങ്ങുകയും ചെയ്തിരുന്ന വഴിയാണ് രണ്ടു സ്ഥലങ്ങള്‍ക്കുമിടയിലുള്ള പോരുവഴി എന്നും പ്രധാന ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന പടക്കളമായിരുന്നു ചക്കുവള്ളി പടനിലമെന്നും യുദ്ധത്തില്‍ മരണമടഞ്ഞ പോരാളികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിടുകയോ സംസ്കരിക്കുകയോ ചെയ്തിരുന്ന സ്ഥലമായിരുന്നു സമീപത്തുള്ള മയ്യത്തുംകരയെന്നും യോദ്ധാക്കള്‍ തയ്യാറെടുക്കുന്ന താവളങ്ങളായിരുന്നു ശൂരനാട്ടും പോരുവഴിയിലും ഇട്ടുകെട്ടുംവിള എന്ന ഒരേ പേരിലുള്ള പുരയിടങ്ങളെന്നും ഈ ഐതിഹ്യം പറയുന്നു. തിരുവിതാംകൂറിലെ ചില ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പശ്ചാത്തലം ഈ...

കൂടുതൽ വായിക്കുക